ലോകത്തിലെ വിവിധരാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്ക് മതസ്വാതന്ത്ര്യം നിഷേധിക്കുന്നതായി റിപ്പോര്‍ട്ട്. 2007 മുതല്ക്കുളള കണക്കുകള്‍ പ്രകാരമാണ് ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്. 2017 ല്‍ 143 രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്ക് മതസ്വാതന്ത്ര്യം നിഷേധിച്ചിരുന്നുവെങ്കില്‍ 2018 ല്‍ അത് 145 രാജ്യങ്ങളിലേക്കെത്തി. പ്യൂ റിസര്‍ച്ച് സെന്ററാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഇസ്രായേലില്‍ എത്യോപ്യന്‍ ക്രൈസ്തവ സന്യാസിയെ പോലീസ് അധികാരികള്‍ മര്‍ദ്ദിച്ചതിന്റെയും ബ്രൂണ്ടിയില്‍ ക്രൈസ്തവനായ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതിന് ശേഷം മരണമടഞ്ഞതിന്റെയും വാര്‍ത്തകളും റിപ്പോര്‍ട്ടിലുണ്ട്. അധികാരികളുടെ ഭാഗത്തു നിന്നാണ് മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത്.
മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങളില്‍ ചൈനയാണ് ഒന്നാം സ്ഥാനത്തുള്ളത്. 2018 ല്‍ അത് 9.3 ല്‍ നിന്ന് പത്തിലേക്ക് എത്തിയിരിക്കുകയാണ്. ആഫ്രിക്കയിലെ വിവിധഭാഗങ്ങളിലും മതസ്വാതന്ത്ര്യത്തിന് വിലക്കുകളുണ്ട്.