അബോര്‍ഷന്റെ ഭീകരത വിശദീകരിക്കുന്ന നിരവധി പ്രോഗ്രാമുകള്‍ നാം ഇതിനകം കണ്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ചോയിസ് 42 പുറത്തിറക്കുന്ന പുതിയ കാര്‍ട്ടൂണ്‍. ആധുനിക അബോര്‍ഷന്‍ വ്യവസായത്തിലെ ഭീകരമായ യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് കാര്‍ട്ടൂണ്‍ വെളിച്ചം വീശുന്നത്.
അപരിഷ്‌കൃതവും തിന്മയും നിറഞ്ഞ അബോര്‍ഷന്റെ ഈ ലോകം വിശദീകരിക്കുന്നത് ഭൂമിയിലേക്ക് ജനിച്ചുവീഴാന്‍ പോലും അനുവാദം നിഷേധിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ ത്യാഗങ്ങളെക്കുറിച്ചാണ്. കനേഡിയന്‍ ആന്റ് അബോര്‍ഷന്‍ ഓര്‍ഗനൈസേഷനായ ചോയിസ് 42 ആണ് കാര്‍ട്ടൂണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഭൗതികമായ നേട്ടങ്ങളും അധികാരവും നേടിയെടുക്കാന്‍ വിവിധ സംസ്‌കാരങ്ങള്‍ എങ്ങനെയാണ് അബോര്‍ഷനെ ഉപയോഗിച്ചതെന്ന് ഈ കാര്‍ട്ടൂണ്‍ വിശദമാക്കുന്നു.