പലപ്പോഴും പ്രതികൂലങ്ങളുടെ കാറ്റില്‍ അണഞ്ഞുപോകുന്നവയാണ് ഭൂരിപക്ഷത്തിന്റെയും വിശ്വാസം. പ്രത്യേകിച്ച് കോവിഡ് പോലത്തെ സമകാലിക സാഹചര്യങ്ങളില്‍. മനുഷ്യന് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ക്ക് മുമ്പിലും അവന്റെ വിശ്വാസം കെട്ടുപോകാറുണ്ട് അങ്ങനെ സംഭവിക്കുന്നത് നമ്മുടെ വിശ്വാസത്തിന് വേണ്ടത്ര ആഴവും പരപ്പും ഇല്ലാഞ്ഞിട്ടാണ്. മണ്ണിന് മുകളില്‍ നില്ക്കുന്ന ചെടി തീരെ ചെറിയ കാറ്റിലും വീണുപോകാന്‍ സാധ്യതയുള്ളതുപോലെയാണ് അത്. അതുകൊണ്ട് നാം നമ്മുടെ വിശ്വാസം ദൃഢമായി കാത്തൂസൂക്ഷിക്കേണ്ടതുണ്ട്. നാം തന്നെ അതിനായി ശ്രമിക്കേണ്ടതുണ്ട്. പല രീതിയില്‍ നമുക്ക് അത് നേടിയെടുക്കാം. ഏതാനും ചില മാര്‍ഗ്ഗങ്ങള്‍ ചുവടെ പറയുന്നു:
പ്രഭാതത്തിലെ പ്രാര്‍ത്ഥന
ഉറക്കമുണര്‍ന്ന് എണീല്ക്കുമ്പോള്‍ കട്ടിലില്‍ ഇരുന്ന് തന്നെ അന്നേ ദിവസത്തെ പൂര്‍ണ്ണമായും ദൈവത്തിന് സമര്‍പ്പിച്ചുകൊടുക്കുക. ആ ദിവസം സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറി്ച്ച് നമുക്ക് അറിവുണ്ടായിരിക്കുകയില്ല. അതുകൊണ്ട് അവയെല്ലാം ദൈവത്തിന് സമര്‍പ്പിച്ചുകൊടുക്കുക. അവയുടെ നിയന്ത്രണം ദൈവത്തിനായിരിക്കട്ടെ. ഇത് പ്രതികൂലങ്ങള്‍ക്ക് മുമ്പില്‍ വിശ്വാസം കെട്ടുപോകാതെ സൂക്ഷിക്കാന്‍ ഏറെ ഫലപ്രദമാണ്.
വ്യക്തിപരമായ പ്രാര്‍ത്ഥന
ദിവസവും പതിനഞ്ച് മിനിറ്റെങ്കിലും വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി സമയം കണ്ടെത്തുക. ദൈവവുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഇത്. നമ്മുടെ ആഗ്രഹങ്ങളും സങ്കടങ്ങളും പ്രതീക്ഷകളും നിരാസകളും എല്ലാം ഇവിടെ പങ്കുവയ്ക്കുക
ആത്മീയവായന
ആത്മീയപുസ്തകങ്ങളുടെ വായന നമ്മെ ഒരുപാട് ശക്തിപ്പെടുത്തുന്ന ഘടകമാണ്. വിശുദ്ധ ഗ്രന്ഥവും വായിക്കുക. അപ്പോഴെല്ലാം നമുക്ക് പുതിയ ഉള്‍ക്കാഴ്ചകള്‍ ലഭിക്കും. നമ്മുടെ പ്രശ്‌നങ്ങള്‍ക്കുള്ള മറുപടികളും.
രാത്രികാല ആത്മശോധന
ഒരു ദിവസം അവസാനിക്കുന്ന നേരം ആത്മശോധന നടത്തുക. ഇന്നേ ദിവസം ചെയ്ത പ്രവൃത്തികളും ഇടപെടലുകളും പെരുമാറ്റവും വര്‍ത്തമാനവും ദൈവഹിതപ്രകാരമായിരുന്നോ. ദൈവത്തിന് അവ ഇഷ്ടമായിരുന്നോ.. സ്വന്തം മനസ്സാക്ഷിയനുസരിച്ച് അവയെ വിലയിരുത്തുക. പിഴവുകള്‍ ഉണ്ടെങ്കില്‍ മാപ്പ് ചോദിക്കുക. തിരുത്താന്‍ തയ്യാറാകുക.