ഫ്രാന്‍സ്: കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്നത് അഞ്ഞൂറിലധികം ആക്രമണങ്ങള്‍. ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്റ് കോപ്പറേഷന്‍ ഇന്‍ യൂറോപ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വൈദികര്‍ക്ക് നേരെയുള്ള ആക്രമണം, കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം. കന്യാമറിയത്തിന്റെ രൂപങ്ങള്‍ തകര്‍ക്കല്‍, പ്രഗ്നന്‍സി കൗണ്‍സലിംങ് സെന്ററിന് നേരെയുള്ള ആക്രമണം. ദിവ്യകാരുണ്യമോഷണം എന്നിങ്ങനെ വിവിധ രീതിയിലാണ് കഴിഞ്ഞവര്‍ഷം ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടത്.
ഇതില്‍ ഫ്രാന്‍സിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത്. മേല്‍പ്പറഞ്ഞ വിധത്തില്‍ 144 സംഭവങ്ങളാണ് ഫ്രാന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജര്‍മ്മനി 81, സ്‌പെയ്ന്‍ 75, ഇറ്റലി 70 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. ആകെ 595 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇന്റര്‍നാഷനല്‍ ഡേ ഫോര്‍ ടോളറന്‍സ് പ്രമാണിച്ചാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.