സിഡ്‌നി: ശാലോം മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങുന്ന ശാലോം ടൈംഡിംങ്‌സ് ഇംഗ്ലീഷ് മാസികയ്ക്ക് ഓസ്ട്രലേഷ്യന്‍ റിലീജിയസ് പ്രസ് അസോസിയേഷന്റെ ഈ വര്‍ഷത്തെ രണ്ട് അവാര്‍ഡുകള്‍ ലഭിച്ചു. ഏറ്റവും മികച്ച വിശ്വാസസംബന്ധിയായ ലേഖനത്തിനുളള ഗോള്‍ഡ് അവാര്‍ഡും രൂപകല്പ്‌നയ്ക്കുള്ള ബ്രോണ്‍സ് അവാര്‍ഡുമാണ് ശാലോം ടൈംഡിംങ്‌സ് നേടിയെടുത്തത്.
ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ ക്രൈസ്തവ പ്രസാധകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും കൂട്ടായ്മയാണ് ഓസ്‌ട്രേലേഷ്യന്‍ റിലീജിയസ് പ്രസ് അസോസിയേഷന്‍. ശാലോം ടൈംഡിംങ് സീനിയര്‍ സബ് എഡിറ്റര്‍ രേഷ്മ തോമസ് എഴുതിയ I ve Got My Eyes on You എന്ന ലേഖനമാണ് അവാര്‍ഡിന് അര്‍ഹമായത്. ഇംഗ്ലീഷിന് പുറമെ ജര്‍മ്മന്‍ഭാഷയിലും ശാലോം ടൈംഡിംങ്‌സ് പുറത്തിറങ്ങുന്നുണ്ട്.
ഇതുവരെ പ്രസിദ്ധീകരിച്ച ശാലോം ടൈംഡിംങ്‌സിന്റെ കോപ്പികള്‍ മൊബൈല്‍ ആപ്പ് വഴി സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് വായിക്കാവുന്നതാണ്.