Tuesday, November 18, 2025
spot_img
More

    അസര്‍ബൈജാന്റെ നിയന്ത്രണത്തിലുള്ള അര്‍മേനിയന്‍ ദേവാലയങ്ങള്‍ മോസ്‌ക്കുകളായി മാറിയേക്കും

    അര്‍മേനിയ: അസര്‍ബൈജാന്റെ നിയന്ത്രണത്തിലുള്ള അര്‍മേനിയന്‍ ദേവാലയങ്ങള്‍ മോസ്‌ക്കുകളായി മാറിയേക്കുമെന്ന് ഭയക്കുന്നതായി ഫാ. ബെര്‍നാര്‍ഡോ ദെ നാര്‍ദോ. വംശഹത്യയുടെ ഭീഷണിയും തങ്ങള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

    എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡിന് നല്കിയ അഭിമുഖത്തിലാണ് അച്ചന്‍ തന്റെ ആശങ്കകള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി അര്‍മേനിയായില്‍ ശുശ്രൂഷ ചെയ്യുന്ന അര്‍മേനിയന്‍സഭാംഗമായ വൈദികനാണ് അദ്ദേഹം. അസര്‍ബൈജാന്‍ നിയന്ത്രണം ഏറ്റെടുത്തതുമുതല്‍ ജനങ്ങള്‍ ഭൂരിപക്ഷവും വീടുവിട്ടുപോയിരിക്കുന്നു.

    സാംസ്‌കാരികവും മതപരവുമായ അവസ്ഥ വളരെ ഭീതിജനകമാണ്. ഒരിക്കല്‍ വംശഹത്യ നേരിട്ടവരാണ് അര്‍മേനിയാക്കാര്‍. വീണ്ടും അത് തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുമോയെന്ന ഭീതി അവരിലുണ്ട് തലസ്ഥാനമായ ബാക്കുവില്‍ ഉള്‍പ്പടെ പല നഗരങ്ങളിലും അര്‍മേനിയക്കാരെ കൊന്നൊടുക്കിയിട്ടുണ്ട.

    നാഗോര്‍ണോ- കരാബാക്ക് പ്രദേശത്തിന്റെ അധികാരത്തെ ചൊല്ലിയാണ് സംഘര്‍ഷം ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത്. അര്‍മേനിയന്‍ ഭൂരിപക്ഷമുള്ള കരാബാക്ക് സ്വയം സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയിട്ടുണ്ടെങ്കിലും അസര്‍ബൈജാന്‍ അതിനെ അംഗീകരിച്ചിട്ടില്ല. പല കുടുംബങ്ങള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവരെ ഈ യുദ്ധകാലത്ത് നഷ്ടപ്പെട്ടിട്ടുണ്ട്.

    ദാരിദ്ര്യം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. യുദ്ധം പല ഗവണ്‍മെന്റുകളുടെയും കാപട്യം കൂടിയാണ് അനാവരണം ചെയ്യുന്നതെന്നും വൈദികന്‍ വ്യക്തമാക്കി. ഭരണാധികാരികള്‍ സമാധാനത്തെക്കുറിച്ച് സംസാരിക്കും. പക്ഷേ അവര്‍ ആയുധങ്ങള്‍ വില്ക്കുകയും ചെയ്യും. ഇവിടെയുള്ള മനുഷ്യരുടെ ജീവനെക്കാള്‍ അവര്‍ക്ക് വലുത് സ്വഭാവികമായ പ്രകൃതിവിഭവങ്ങളാണ്.

    ആദിമ ക്രൈസ്തവരായ അര്‍മേനിയാക്കാരെ തുടച്ചുനീക്കാനും ഇസ്ലാമിക ആധിപത്യം സ്ഥാപിക്കാനും പലരും ആഗ്രഹിക്കുന്നുണ്ടെന്നും അച്ചന്‍ വ്യക്തമാക്കി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!