ഡമാസ്ക്കസ്: സിറിയായിലെ ടെല്‍ അബായാദ് പട്ടണത്തിലുള്ള പുരാതനമായ അര്‍മീനിയന്‍ ക്രൈസ്തവ കേന്ദ്രങ്ങള്‍ തുര്‍ക്കിസേനയും സിറിയന്‍ നാഷനല്‍ ആര്‍മിയും ചേര്‍ന്ന് നശിപ്പിക്കുന്നതായി ടെല്‍ അബായാദിരെ പ്രാദേശിക ഭരണകൂടം ആരോപിച്ചു.
പുരാവസ്തു കേന്ദ്രങ്ങള്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും നിയമവിരുദ്ധമായി ഖനനം നടത്തുകയും ചെയ്യുന്നു എന്നാണ് ആരോപണം. അര്‍മീനിയന്‍ ക്രൈസ്തവരുടെ താവളമാണ് ഇവിടം. നഗോര്‍ണോ- കരാബാക്ക് പ്രദേശത്തെക്കുറിച്ചുണ്ടായ യുദ്ധത്തെ തുടര്‍ന്ന് തുര്‍ക്കി ഇവിടേയ്ക്ക് നിരവധി സിറിയന്‍ കൂലിപ്പട്ടാളക്കാരെ അയച്ചിട്ടുണ്ട്.
അര്‍മിനീയന്‍ ക്രൈസ്തവരെ ഇല്ലായ്മ ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം. നേരത്തെയും അര്‍മിനീയന്‍ ക്രൈസ്തവ കേന്ദ്രങ്ങളും സ്മാരകങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അര്‍മേനിയന്‍ കൂട്ടക്കൊല വംശഹത്യയുടെ പേരിലാണ് ഇന്ന് ചരിത്രം വിലയിരുത്തുന്നത്.