ലക്‌നോ: നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകരമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ് എന്ന പേരിലാണ് പുതിയ ഓര്‍ഡിനന്‍സ്. മിശ്രവിവാഹം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓര്‍ഡിനനന്‍സ്.
ഇതനുസരിച്ച് പ്രലോഭിപ്പിച്ചും സമ്മര്‍ദ്ദം ചെലുത്തിയും മതംമാറ്റുന്നതും വിവാഹത്തിന് വേണ്ടി മാത്രം മതംമാറ്റുന്നതും കുറ്റകരമാിയിരിക്കും. പുതിയ നിയമപ്രകാരം കേസെടുത്താല്‍ ജാമ്യം ലഭിക്കില്ല.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്ന നൂറിലധികം കേസുകളുടെ പശ്ചാത്തലത്തിലാണ് അടിയന്തിരമായി ഇത്തരമൊരു നിയമം രൂപപ്പെടുത്തിയതെന്ന് ഭരണകൂടം അറിയിച്ചു.