Tuesday, December 3, 2024
spot_img
More

    മെഗാ കരോള്‍ ഗാന മത്സരം സി.എം.ഐ. കോട്ടയം പ്രൊവിന്‍സ് ഒരുക്കിയിരിക്കുന്നു

    ലോകമെമ്പാടുമുള്ള ക്രിസ്തുമസ് ആഘോഷങ്ങളുടെ നിറം മങ്ങുന്നതിന് കോവിഡ് 19 ഒരു പരിധി വരെ കാരണമായിത്തീര്‍ന്നിട്ടുണ്ട്; അത് സാമൂഹിക സുരക്ഷയുടെ ഭാഗം എന്ന നിലയില്‍ നല്ലതുമാണ്. ഈ സാഹചര്യത്തില്‍, ലോകത്തിന്‍റെ വിവിധഭാഗങ്ങളിലുള്ള മലയാളികളെ സുരക്ഷിതമായ ക്രിസ്തുമസ് ആഘോഷങ്ങളിലേക്കും ചൈതന്യത്തിലേക്കും നയിക്കുവാന്‍ ഒരു മെഗാ കരോള്‍ ഗാന മത്സരം സി.എം.ഐ. കോട്ടയം പ്രൊവിന്‍സ് ഒരുക്കിയിരിക്കുന്നു.
    അകലങ്ങള്‍ പാലിച്ചും തന്നിലേക്കു തന്നെ ചുരുങ്ങിയും ജീവിതത്തിന്‍റെ പ്രഭമങ്ങുന്ന സാചഹര്യത്തില്‍നിന്നും പുറത്തുകടന്ന് ദൈവനാമം ഒന്നുചേര്‍ന്നാലപിച്ച്, ക്രിസ്തുമസ് ചൈതന്യത്തിലേക്കു കടക്കുവാനുള്ള സാഹചര്യമാണ് ഈ മത്സരം ഒരുക്കുന്നത്.
    രണ്ടു കാറ്റഗറിയിലായിട്ടാണ് മത്സരം:സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം കാറ്റഗറിയിലും, കോളേജു മുതലുള്ള എല്ലാവരും സീനിയര്‍ കാറ്റഗറിയിലും.
    J- CATEGORY ഒന്നാം സമ്മാനം: 8000/-രണ്ടാം സമ്മാനം: 5000/-മൂന്നാം സമ്മാനം 3000/-Most Youtube Viewed entry- 3000/-
    S – CATEGORYഒന്നാം സമ്മാനം: 10000/-രണ്ടാം സമ്മാനം: 8000/-മൂന്നാം സമ്മാനം 6000/-Most Youtube Viewed entry- 3000/-
    മത്സരരീതിയും നിബന്ധനകളും
    പൂര്‍ണമായും ഓണ്‍ലൈന്‍ രീതിയില്‍ മത്സരം.
    നിങ്ങള്‍ തെരഞ്ഞെടുത്ത ക്രിസ്തുമസ് ഗാനം (മലയാളം) 5 മുതല്‍  7 വരെ അംഗങ്ങളുള്ള  ടീം ആലപിച്ച്,  വീഡിയോയില്‍ പകര്‍ത്തി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ അയക്കുക.
    കരോക്കെ പാടില്ല. ഏതു സംഗീതോപകരണവും മാനുവല്‍ ആയി ഉപയോഗിക്കാവുന്നതാണ്. മൈക്ക്, ശബ്ദക്രമീകരണങ്ങള്‍, സ്റ്റുഡിയോ, Outdoor Shooting  എന്നിവ അനുവദനീയമാണ്.
    പരമാവധി സമയം 10 മിനിറ്റ്.
    യൂണിഫോം, ബാക് ഗ്രൌണ്ട് സെറ്റിംഗ്, പാട്ടിനൊപ്പമുള്ള പ്രസന്‍റേഷന്‍ എന്നിവ അനുവദനീയമാണ്.
    60% മാര്‍ക്ക് ഗാനാലാപനത്തിനും, 20% മാര്‍ക്ക് അവതരണത്തിനും, 20% മാർക്ക് YOUTUBE VIEWS നും ആയിരിക്കും.
    ഗൂഗിള്‍ ഡ്രൈവ്/ ടെലിഗ്രാം  മുതലായ രീതിയില്‍ വീഡിയോ അയക്കാവുന്നതാണ്.
    വീഡിയോ എഡിറ്റിംഗ് അനുവദനീയമാണ്.രജിസ്ട്രേഷന്‍ അവസാന ദിനം:  – DECEMBER 05വീഡിയോ ലഭിക്കേണ്ട അവസാന ദിനം: DECEMBER 15മത്സരഫല പ്രഖ്യാപന ദിനം: 23 ഡിസംബര്‍, 2020
    Program Co-ordinators:Fr. Midhun Thadiyayanickal cmiMob. 95447 00555Bro.Richu Kunnel cmiMob. 9778324330
    Program Manager: Fr. Geo Kannankulam CMIMob. 82811 43259
    Organized by:DEPARTMENT OF PASTORAL MINISTRY & EVANGELIZATIONST.JOSEPH PROVINCE, KOTTAYAM

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!