Friday, June 20, 2025
spot_img
More

    സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ വൈദികര്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി മെത്രാന്‍സംഘം

    ലണ്ടന്‍: സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ വൈദികര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി മെത്രാന്‍ സംഘം. ഇംഗ്ലണ്ട് ആന്റ് വെയില്‍സിലെ കത്തോലിക്കാ മെത്രാന്മാരാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പാസ്റ്ററല്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് ആന്റ് സേഫ് പ്രാക്ടീസ് ഇന്‍ ദ കണ്‍ടക്ട് ഓഫ് മിനിസ്ട്രി എന്ന കത്തിലൂടെയാണ് മെത്രാന്മാര്‍ പുരോഹിതര്‍ക്കും ഡീക്കന്മാര്‍ക്കുമായി നിര്‍ദ്ദേശങ്ങള്‍ നല്കിയിരി്ക്കുന്നത്.

    ആദരപൂര്‍വ്വവും ഉത്തരവാദിത്തത്തോടെയും സുതാര്യതയോടെയും ആധുനികസാങ്കേതിക മാധ്യമങ്ങള്‍ ഉപയോഗിക്കണമെന്ന് കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. കുട്ടികള്‍ക്കോ മുതിര്‍ന്നവര്‍ക്കോ ഫ്രണ്ട് റിക്വസ്റ്റുകള്‍ അയ്ക്കുകയോ അവരില്‍ നിന്ന് സ്വീകരിക്കുകയോ ചെയ്യരുത്. അശ്ലീലമോ മാന്യമല്ലാത്തതോ ആയ ഭാഷയില്‍ പ്രതികരിക്കുകയുമരുത്.ഈ ചെറിയവരില്‍ ഒരാള്‍ക്ക് പോലും ഇടര്‍ച്ച വരുത്തരുതെന്നും വിശ്വാസത്തില്‍ ഇടര്‍ച്ചയുണ്ടാക്കരുതെന്നും ക്രിസ്തു ആഗ്രഹിക്കുന്നു.

    കുഞ്ഞുങ്ങളെയോ മുതിര്‍ന്നവരെയോ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് മാരകമായ പാപമാണ്. ഡോക്യുമെന്റില്‍ പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!