കൊച്ചി: നാലാമത് അന്തര്‍ദ്ദേശീയ മിഷന്‍ കോണ്‍ഗ്രസ് 2020 ഏപ്രില്‍ 22 മുതല്‍ 26 വരെ അങ്കമാലി ക്രൈസ്റ്റ് നഗറില്‍ നടക്കും. മൂന്നാമത് മിഷന്‍ കോണ്‍ഗ്രസിന്റെ സമാപന വേളയില്‍ മിഷന്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടിലാണ് ഇക്കാര്യം അറിയിച്ചത്.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണ് മൂന്നാമത് മിഷന്‍ കോണ്‍ഗ്രസിന് സമാപനമായത്. ആര്‍ച്ച് ബിഷപ് ഡോ തോമസ് മേനാംപറമ്പില്‍, ബിഷപ്പുമാരായ ഡോ. ഫെലിക്‌സ് ലിയാന്‍ ഖൈന്‍ താങ്, ഡോ.ചാക്കോ തോട്ടുമാരിക്കല്‍, ഡോ. ജോണ്‍ ാേമസ് കതൃക്കുടിയില്‍, ഡോക്ടര്‍ വിക്ടര്‍ ലിംങ്‌തോ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
മിഷന്‍ ധ്യാനം, വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും സംഗമങ്ങള്‍, സിംപോസിയങ്ങള്‍ എന്നിവ മിഷന്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു.