Tuesday, July 1, 2025
spot_img
More

    ക്രിസ്തുമസ് നക്ഷത്രത്തിന് പകരം മകര നക്ഷത്രം തൂക്കണമെന്ന് ഹിന്ദുത്വവാദികള്‍

    ക്രിസ്തുമസ് കാലത്ത് ജാതിയോ മതമോ നോക്കാതെ എല്ലാ വീടുകളിലും നക്ഷത്രം തൂക്കുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ ഇത്തവണ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ക്ക് പകരം ഹിന്ദുവീടുകളില്‍ മകരനക്ഷത്രം തൂക്കണമെന്ന ആഹ്വാനവുമായി തീവ്രഹിന്ദുത്വവാദികള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

    ചില ഫേസ്ബുക്ക് പേജുകളിലാണ് ഇത്തരമൊരു ആഹ്വാനവുമായി തീവ്രഹിന്ദുത്വവാദികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മകര നക്ഷത്രം വില്പനയ്ക്കുണ്ടെന്നും ആവശ്യക്കാര്‍ ബന്ധപ്പെടണമെന്നും ചില പേജുകളില്‍ കാണുന്നു.

    മകരനക്ഷത്രം തൂക്കണമെന്ന ആഹ്വാനത്തിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!