കേരളത്തിന്റെ മണ്ണില്‍ പിറവിയെടുത്ത അന്താരാഷ്ട്ര കത്തോലിക്ക അല്മായ യുവജന പ്രസ്ഥാനമായ ജീസസ് യൂത്തിന്റെ പരിഷ്‌ക്കരിച്ച നിയമാവലിക്ക് വത്തിക്കാന്റെ അന്തിമ അംഗീകാരം. ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ നാല്പതാം വാര്‍ഷികത്തിന്റെയും പരിശുദ്ധ സിംഹാസനം സംഘടനയ്ക്ക് താത്ക്കാലിക അംഗീകാരം നല്‍കിയതിന്റെ പത്താം വാര്‍ഷികത്തിന്റെയും റോമില്‍ അന്താരാഷ്ട്രസംഗമം നടക്കുന്നതിന്റെയും അവസരത്തിലാണ് ഈ പുതിയ അംഗീകാരം.കാനോന്‍ നിയമപ്രകാരമുള്ള അന്താരാഷ്ട്ര സ്വകാര്യ അല്മായ സംഘടനയെന്ന പദവിയാണ് ഇതിലൂടെ ജീസസ് യൂത്തിന് ലഭിച്ചിരിക്കുന്നത്. കരിസ്മാറ്റിക് നവീകരണപ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ 1980 കളിലാണ് ജീസസ് യൂത്തിന്റെ പിറവി.