ന്യൂയോര്‍ക്ക്: ചരിത്രപ്രസിദ്ധമായ മിഡില്‍ കൊളീജിയറ്റ് ദേവാലയത്തിന് ശനിയാഴ്ച തീപിടിച്ചു. പള്ളിക്ക് സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ പിടിച്ച തീ പള്ളിയിലേക്ക് പടരുകയായിരുന്നു.
വ്യാപകമായ നാശനഷ്ടങ്ങളാണ് ദേവാലയത്തിനുണ്ടായിരിക്കുന്നത്. തീ അണയ്ക്കാന്‍ ശ്രമിച്ച അഗ്നിശമന സേനാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രൊട്ടസ്്റ്റന്റ് സഭയുടെ കീഴിലുളളതാണ് ഈ ദേവാലയം. 128 വര്‍ഷത്തെ പഴക്കമുണ്ട്