ക്രിസ്തുമസ് ദിനത്തില്‍ പള്ളിയില്‍ പോയാല്‍ മര്‍ദ്ദനം ഏല്‍ക്കേണ്ടിവരുമെന്ന് ഭീഷണി

ഗുവാഹട്ടി: ക്രിസ്തുമസ് ദിനത്തില്‍ ഹിന്ദുക്കള്‍ പള്ളിയില്‍ പോയാല്‍ അവരെ ക്രൂരമായി മര്‍ദ്ദിക്കുമെന്ന് ബജ്‌റംഗ്ദള് ജില്ലാ ജനറല്‍ സെക്രട്ടറി മിഥു നാഥിന്റെ ഭീഷണി.

ക്രൈസ്തവര്‍ ഷില്ലോംങില്‍ ക്ഷേത്രങ്ങള്‍ അടച്ചുപൂട്ടിക്കുകയാണെന്നും അതു ഓര്‍മ്മിക്കാതെയാണ് നാം അവര്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷിക്കുന്നതെന്നും അതുകൊണ്ട് ഹിന്ദുക്കളായ ആരും ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്നുമാണ് മിഥുനാഥിന്റെ താക്കീത്. ക്രിസ്തുമസ് ദിനത്തില്‍ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചാല്‍ ഹിന്ദുക്കള്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന മിഥുനാഥിന്റെ ഭീഷണിയെക്കുറിച്ച് അന്വേഷിക്കാന്‍ ആസാമിലെ കാച്ചര് ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു.

ക്രിസ്തുമസ് കാലത്ത് ഹിന്ദുക്കള്‍ നക്ഷത്രം തൂക്കരുതെന്നും പകരം മകരം നക്ഷത്രം തൂക്കണമെന്നുമുള്ളപ്രചരണം സോഷ്യല്‍ മീഡിയായില്‍ വ്യാപകമാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates