വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തവര്‍ഷം ഇറാക്ക് സന്ദര്‍ശിക്കും. ഇന്നലെയാണ് ഇത് സംബന്ധിച്ച് വത്തിക്കാന്‍ പ്രഖ്യാപനം നടത്തിയത്.
മൊസൂള്‍ ഉള്‍പ്പടെയുള്ള ഇറാക്കിലേക്ക് ഒരു മാര്‍പാപ്പ നടത്തുന്ന ആദ്യ സന്ദര്‍ശനമാണ് ഇത്. പല നാളുകളായി മാര്‍പാപ്പ ഇറാക്ക് സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാണ് സന്ദര്‍ശനകാര്യത്തെക്കുറിച്ച് ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
മാര്‍ച്ച് അഞ്ചു മുതല്‍ എട്ടുവരെയായിരിക്കും സന്ദര്‍ശനം. ബാഗ്ദാദ്, എര്‍ബില്‍, മൊസൂള്‍, ഖാര്‍ഘോഷ്, നിനവെ പ്ലെയ്ന്‍ എന്നിവ പാപ്പ സന്ദര്‍ശിക്കും.