തിരുവനന്തപുരം: അഭയകേസില്‍ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന്റെ വാദം പൂര്‍ത്തിയായതോടെ കേസില്‍ പ്രതിഭാഗം വാദം പൂര്‍ത്തിയായി. മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിയുടെ വാദം കഴിഞ്ഞദിവസം പൂര്‍ത്തിയാക്കിയിരുന്നു.
പ്രതികളുടെ വാദത്തിനുള്ള പ്രോസിക്യൂഷന്റെ മറുപടി വാദം ഇന്ന് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയില്‍ നടക്കും. കോണ്‍വെന്റിലല്ല കോണ്‍വെന്റുകാര്‍ നടത്തിയ ഹോസ്റ്റലിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും പരീക്ഷക്കാലമായിരുന്നതിനാല്‍ എപ്പോഴും കുട്ടികള്‍ ഉണര്‍ന്നിരുന്ന് പഠിക്കുന്ന സാഹചര്യത്തില്‍ ഒന്നാം പ്രതിയെ പുലര്‍ച്ചെ അഞ്ചുവരെ കാണപ്പെട്ടു എന്ന് പറയുന്നത് അവിശ്വസനീയമാണെന്നും 1996,1999,2005 വര്‍ഷങ്ങളില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ ഒന്നാം പ്രതിയുടെ കേസിലെ പങ്കിനെ സമഗ്രമായി അന്വേഷിച്ചു തള്ളിയതാണെന്നും അങ്ങനെയിരിക്കെയാണ് 2008 നവംബര്‍ ഒന്നിന് അന്വേഷണച്ചുമതലയേറ്റെടുത്ത ഉദ്യോഗസ്ഥന്‍ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പ്രതിഭാഗം വാദിച്ചു.
അടയ്ക്ക രാജുവിന്റെ മൊഴി തെളിവായി സ്വീകരിക്കാന്‍ പാടില്ലാത്തതാണെന്നും പ്രതിഭാഗം വാദിച്ചു.