തിരുവനന്തപുരം: അഭയ കേസില്‍ ഈ മാസം 22 ന് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വിധി പറയും. വിചാരണ ഇന്നലെ പൂര്‍ത്തിയായി.
2019 ഓഗസ്റ്റ് 26 ന് ആരംഭിച്ച വിചാരണ 16 മാസം കൊണ്ടാണ് പൂര്‍ത്തിയായത്. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് 49 സാക്ഷികളെ വിസ്തരിച്ചു. 41 പേര്‍ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോള്‍ എട്ടുപേര്‍ കൂറുമാറി.2008 നവംബര്‍ 18 നാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്. 2009 ജൂലൈ 17 ന് സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കുമെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.