കൊല്‍ക്കൊത്ത: ഫാ. സ്റ്റാന്‍ സ്വാമിയെ വിട്ടയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മനുഷ്യവകാശ ദിനമായ ഇന്നലെ പോസ്റ്റ് കാര്‍ഡ് പ്രചരണം ആരംഭിച്ചു..
ഭീമ കോറിഗോണ്‍ കേസില്‍ അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രചരണം. ഒരു ലക്ഷത്തോളം പോസ്റ്റു കാര്‍ഡുകള്‍ സ്വാമിയുടെ മോചനം ആവശ്യപ്പെട്ടുകൊണ്ട് അയ്ക്കാനാണ് തീരുമാനം. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമാണ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കത്ത് അയക്കുന്നത്.
രാജ്യത്തിലെ വിവിധ സാമൂഹികസംഘടനകള്‍ ഈശോസഭാംഗങ്ങളോട് ചേര്‍ന്നാണ് പോസ്റ്റ് കാര്‍ഡ് പ്രചരണം നടത്തുന്നത് കര്‍ഷകര്‍, ദളിതര്‍, ആദിവാസികള്‍, മതന്യൂനപക്ഷങ്ങള്‍, വനിതാസംഘടനകള്‍ എന്നിവരെല്ലാം ഈ പ്രചരണത്തില്‍ പങ്കാളികളാകണമെന്ന് കോര്‍ഡിനേറ്ററായ ഫാ, ഇരുദയ ജോതി അഭ്യര്‍ത്ഥിച്ചു.