വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഇത്തവണ അര്‍പ്പിക്കുന്ന ക്രിസ്തുമസ് ദിവ്യബലി രണ്ടു മണിക്കൂര്‍ നേരത്തെ ആരംഭിക്കും. സാധാരണ 24 ാം തീയതി രാത്രി 9.30 നാണ് ദിവ്യബലി ആരംഭിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം അത് 7.30 ന് ആരംഭിക്കും.
കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ഗവണ്മെന്റ് പ്രഖ്യാപിച്ചിട്ടുള്ള നിശാനിയമം അനുസരിച്ചാണ് സമയത്തില്‍ മാറ്റം വന്നിരിക്കുന്നത്. രാത്രി പത്തുമണിയോടെ നിശാനിയമം ആരംഭിക്കുന്ന സാഹചര്യത്തില്‍, തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശ്വാസികള്‍ക്ക് നേരത്തെ മടങ്ങാനുള്ള സൗകര്യത്തിന് വേണ്ടിയാണ് സമയമാറ്റം.
പരിമിതമായ ആളുകള്‍ക്ക് മാത്രമേ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള അനുവാദമുള്ളൂ.