പാക്കിസ്ഥാനില്‍ ക്രൈസ്തവ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ ക്രൈസ്തവ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. ക്വയാസ് ജാവേദ് എന്ന 37 കാരനാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ ഏഴിനാണ് സംഭവം.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളില്‍ അവസാനത്തെ ഇരയാണ് ഇദ്ദേഹം. കൊലപാതത്തിന് പ്രേരിപ്പിച്ച സംഭവത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടുമില്ല.

ഉറുദുവിലുള്ള സ്വന്തം ന്യൂസ് സൈറ്റുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

2014 മുതല്‍ മുപ്പതോളം മാധ്യമപ്രവര്‍ത്തകരാണ് പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates