ചിറ്റാക്കനി: ആന്ധ്രപ്രദേശിലെ ചിന്റാക്കിനി ഇടവകയിലെ ഫാ. സന്തോഷ് ചേപാത്തിനിയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റെയില്‍വേ ട്രാക്കിലാണ് 62 കാരനായ വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കൊല്ലപ്പെട്ടത് വൈദികനാണെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പോലീസ് ഉദ്യോഗസ്ഥര്‍ ഫോട്ടോ പ്രചരിപ്പിച്ചതോടെയാണ് വൈദികനെ തിരിച്ചറിഞ്ഞത്. കൊലപാതകത്തിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ചോ വ്യക്തികളെക്കുറിച്ചോ വിവരം പുറത്തുവന്നിട്ടില്ല.
ദുരൂഹ സാഹചര്യത്തിലുള്ള ഈ മരണത്തിന്റെ നടുക്കത്തില്‍ നിന്ന് വിശ്വാസികള്‍ മോചിതരായിട്ടില്ല.