അങ്കോള: അങ്കോളയിലെ കത്തോലിക്കാ മെത്രാന്മാര്‍ രാജ്യത്തെ വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പിക്കുന്നു. രാഷ്ട്രീയവും ആഭ്യന്തരവുമായ അസ്ഥിരത മൂലം ക്രമസമാധാനം നേരിടുന്ന രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കുന്നതിന് യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടിയാണ് സമര്‍പ്പണം.
യൗസേപ്പിതാവ് തങ്ങളുടെ രാജ്യത്ത് സമാധാനം പുന:സ്ഥാപി്ക്കുമെന്നും ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം വാങ്ങിത്തരുമെന്ന് പ്രതീക്ഷിക്കുന്നതായും പത്രക്കുറിപ്പ് പറയുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ആഗോള കത്തോലിക്കാസഭയില്‍ യൗസേപ്പിതാവ് വര്‍ഷം പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെയാണ് അങ്കോളയെ യൗസേപ്പിതാവിന് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാന്‍ മെത്രാന്മാര്‍ തീരുമാനമെടുത്തത്.
1975 മുതല്‍ 2002 വരെ നടന്ന ആഭ്യന്തരയുദ്ധത്തിന്റെ തിക്തഫലങ്ങള്‍ ഇന്നും രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ നൂറുകണക്കിന് അ്‌ങ്കോളിയക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്നത്.