Sunday, December 15, 2024
spot_img
More

    മതപരിവര്‍ത്തന നിയമം ചുമത്തി സുവിശേഷപ്രഘോഷകനെ അറസ്റ്റ് ചെയ്തു, ഭാര്യയ്ക്കും ആറുവയസുകാരന്‍ മകനും കൊടിയ മര്‍ദ്ദനം


    ഭോപ്പാല്‍: സംസ്ഥാനത്ത് നിലവിലുള്ള മതപരിവര്‍ത്തന നിയമം ചുമത്തി സുവിശേഷപ്രഘോഷകനെ പോലീസ് അറസ്റ്റ് ചെയ്തു. സുവിശേഷപ്രഘോഷകനായ ബാലു സാസ്‌തെ, അദ്ദേഹത്തിന്റെ ഭാര്യ, മകന്‍, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

    നിര്‍ബന്ധപൂര്‍വ്വം ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തി എന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ഒരു പറ്റം ഹിന്ദുക്കള്‍ ഇദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാക്കൂട്ടായ്മയിലുള്ളവരെ ആക്രമിച്ചു.

    മതപരിവര്‍ത്തന നിയമത്തിന്റെ പേരില്‍ ക്രൈസ്തവരെ കരുതിക്കൂട്ടി ദ്രോഹിക്കുന്നതും കുറ്റവാളികളാക്കുന്നതും മധ്യപ്രദേശിലെ ആദ്യത്തെ സംഭവമൊന്നുമല്ല എന്ന് ബാലു സാസ്‌തെയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ക്രൈസ്തവരെ കുരുക്കിലാക്കാന്‍ മനപ്പൂര്‍വ്വം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സാധാരണമാണ്.

    ബാലുവിന്റെ ആറു വയസുകാരന്‍ മകനെ ഉള്‍പ്പടെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായിട്ടാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വസ്ത്രം വലിച്ചുകീറുകയും അടിക്കുകയും ചെയ്തു. മൂന്നു ദിവസത്തേക്ക് ജാമ്യവും നിഷേധിച്ചു.

    ഈ വര്‍ഷം ഇത്രയും മാസത്തിനുള്ളില്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ 80 ആള്‍ക്കൂട്ടആക്രമണം നടന്നതായിട്ടാണ് യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെയും എഡിഎഫ് ഇന്ത്യയുടെയും വിവരണം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!