Sunday, September 14, 2025
spot_img
More

    നൈജീരിയായിലെ ക്രൈസ്തവര്‍ നേരിടുന്നത് വംശഹത്യ: കത്തോലിക്കാ മെത്രാന്മാര്‍

    വാഷിംങ്ടണ്‍: നൈജീരിയായിലെ ക്രൈസ്തവര്‍ നേരിടുന്നത് വംശഹത്യയാണെന്നും അക്കാര്യത്തില്‍ ലോകം അജ്ഞത പുലര്‍ത്തരുതെന്നും ബോക്കോ ബിഷപ് വില്യം അവനേിയ കോണ്‍ഗ്രെസനല്‍ കമ്മീഷനില്‍ വ്യക്തമാക്കി.

    നൈജീരിയായില്‍ ക്രൈസ്തവരുടെ കൂട്ടക്കുരുതിയാണ് നടക്കുന്നത്. കൂട്ടശവസംസ്‌കാരം ഇവിടെ പതിവായിരിക്കുകയാണ്. സംഘര്‍ഷങ്ങളും കൊലപാതകങ്ങളും നൈജീരിയായെ ഇല്ലാതാക്കുകയാണ്. നൈജീരിയായിലെ മിഡില്‍ ബെല്‍റ്റിലാണ് കൂടുതലായി സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലായി അക്രമത്തിന്റെ തോത് വര്‍ദ്ധിച്ചിരിക്കുകയാണ്. അറുനൂറോളം പേരാണ് ഈ വര്‍ഷം മാത്രം ഇവിടെ കൊല്ലപ്പെട്ടത്.

    2011 മുതല്‍ 2016 വരെ രണ്ടായിരത്തോളം കൊലപാതകങ്ങള്‍ നടന്നിരിക്കുന്നു. ഫുലാനി മിലിറ്റന്‍സും ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സുമാണ് കലാപം അഴിച്ചുവിടുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് നേരത്തെ ബോക്കോ ഹാരം എന്നാണ് അറിയപ്പെട്ടിരുന്നത്. മുസ്ലീം ഫുലാനികള്‍ ക്രൈസ്തവഗ്രാമങ്ങളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുകൊണ്ടാണ് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്.

    മിഡില്‍ ബെല്‍റ്റിലെ ക്രൈസ്തവരെ സംരക്ഷിക്കുന്നതില്‍ നൈജീരിയായിലെ ഗവണ്‍മെന്റ് പരാജയപ്പെട്ടിരിക്കുകയാണെന്നും ബിഷപ് അവെനിയ ആരോപിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!