സീറോ മലബാര്‍ വിശ്വാസികളെ സഹായിക്കാനായി മൈഗ്രന്റസ് കമ്മീഷനുമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത

പ്രസ്റ്റണ്‍: പഠനത്തിനും ജോലിക്കുമായി ഗ്രേറ്റ് ബ്രിട്ടനില്‍ എത്തുന്ന സീറോ മലബാര്‍ വിശ്വാസികളായ മലയാളികളെ ആത്മീയവും ഭൗതികവുമായി സഹായിക്കുന്നതിനായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത മൈഗ്രന്റ്‌സ് കമ്മീഷന്‍ രൂപീകരിച്ചു.

ജോലിക്കും പഠനത്തിനുമായി എത്തുന്ന നൂറു കണക്കിന് മലയാളികളെ ഗ്രേറ്റ് ബ്രിട്ടണ്‍സീറോ മലബാര്‍രൂപതയുടെ വിവിധ കമ്മീഷനുകളില്‍ കൂടിയും ഇടവകകള്‍ വഴിയും സഹായിക്കാന്‍ വേണ്ടിയാണ് ഫാ. ആന്‍ഡ്രൂസ് ചെതലന്റെ നേതൃത്വത്തില്‍ വൈദികരും അല്മായരും അടങ്ങുന്ന മൈഗ്രന്റ്‌സ് സമിതിയെ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചിരിക്കുന്നത്.

നാട്ടില്‍ നിന്ന് ബ്രിട്ടനിലേക്ക് പുറപ്പെടുന്നതിന് മുമ്പ് കേരളത്തില്‍ അതതു സ്ഥലത്തെ ഇടവകവികാരിമാര്‍ മുഖേന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മൈഗ്രന്റ്‌സ് കമ്മീഷന്‍ ഓഫീസുമായി ബന്ധപ്പെടാനും വിവരങ്ങള്‍ നല്കാനും യുകെയില്‍ എത്തിച്ചേരുന്ന സ്ഥലത്തെ വൈദികരുമായോ മിഷനുകളുമായോ ബന്ധപ്പെടാനുള്ള സൗകര്യങ്ങളാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഫോമും തയ്യാറാക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates