മലേഷ്യയില്‍ ക്രിസ്തുമസ് കുര്‍ബാന റദ്ദാക്കി

കോലാലംപൂര്‍: മലേഷ്യയിലെ കോലാലംപൂര്‍ അതിരൂപതയില്‍ ക്രിസ്തുമസ് കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല. ചാപ്പലുകള്‍, ഇടവക ദേവാലങ്ങള്‍, ബസിലിക്കകള്‍ എന്നിവിടങ്ങളിലാണ് ക്രിസ്തുമസ് ദിനത്തില്‍ പൊതുകുര്‍ബാനകള്‍ റദ്ദാക്കിയിരിക്കുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് ഇത്.

ഡിസംബര്‍ 24 മുതല്‍ ജനുവരി ആറുവരെയാണ് പൊതുകുര്‍ബാനകള്‍ റദ്ദാക്കിക്കൊണ്ട് ആര്‍ച്ച്ബിഷപ് ജൂലിയന്‍ ലിയോ തീരുമാനം അറിയിച്ചിരിക്കുന്നത്.

സഭയുടെ ആരാധനാപരമായ ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ക്രിസ്തുമസെന്നും എന്നാല്‍ ഒഴിവാക്കാനാവാത്ത സാഹചര്യത്താലാണ് ഇപ്രകാരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നും ഇതുസംബന്ധിച്ച് അതിരൂപത പുറത്തിറക്കിയ കത്തില്‍ പറയുന്നു. കോവിഡ് പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ സഭ കൂടുതല്‍ വിവേകത്തോടും ജാഗ്രതയോടും കൂടി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പറയുന്നു.ഞായറാഴചയിലും കടമുള്ളദിവസങ്ങളിലും പങ്കെടുക്കണമെന്ന തിരുസഭയുടെ കല്പനയില്‍ നിന്ന് വിശ്വാസികള്‍ക്ക് ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

മലേഷ്യയിലെ ഏറ്റവും വലിയ രൂപതയാണ് കോലാലംപൂര്‍. 36 ഇടവകകളിലായി 250,000 കത്തോലിക്കരാണ് ഇവിടെയുള്ളത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates