ക്രിസ്തുവിന്റെ കാലത്തെ റിച്വല്‍ ബാത്ത് ഒലിവുമലയില്‍ നിന്ന് കണ്ടെത്തി

ഇസ്രായേല്‍: ക്രിസ്തുവിന്റെ കാലത്തെ യഹൂദപാരമ്പര്യത്തിലുള്ള റിച്വല്‍ ബാത്ത് ഒലിവുമലയില്‍ നിന്ന് കണ്ടെത്തി. പീഡാസഹനത്തിനും കുരിശുമരണത്തിനും മുമ്പ് ക്രിസ്തു കഠിന വേദനയനുഭവിച്ചതായി വിശുദ്ധ ഗ്രന്ഥം രേഖപ്പെടുത്തിയ മലയാണ് ഇത്.

ഹീബ്രുഭാഷയില്‍ ഗെദ്‌സ്‌തെമന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഓയില്‍ പ്രസ് എന്നാണ് പ്രശസ്തമായ ബൈബിള്‍ പരാമര്‍ശവുമായി നേരിട്ട് ബന്ധപ്പെടുന്ന ആദ്യത്തെ പുരാവസ്തു സംബന്ധമായ തെളിവാണ് ഇതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. 1919 മുതല്‍ ഇവിടെ നിരവധിയായ പര്യവേക്ഷണങ്ങള്‍ നടക്കുന്നുണ്ട്.

നിരവധിയായ കണ്ടുപിടുത്തങ്ങള്‍ നടന്നിട്ടുമുണ്ട്. ബൈസൈന്റയിന്‍, കുരിശുയുദ്ധകാലത്തെ തെളിവുകള്‍ സഹിതം. എന്നാല്‍ ക്രിസ്തുവിന്റെ കാലത്തെ അടയാളപ്പെടുത്തുന്ന ചരിത്രരേഖകള്‍ ഇവിടെ നിന്ന് കണ്ടെടുക്കപ്പെട്ടിരുന്നില്ല. റിച്വല്‍ ബാത്തുകള്‍ ഇസ്രായേലില്‍ നിന്ന് കണ്ടെടുക്കപ്പെടുന്നത് അത്ര അസാധാരണമല്ല. കാര്‍ഷികപശ്ചാത്തലത്തില്‍ ഇതിനേറെ പ്രാധാന്യവുമുണ്ട്.

ഗദ്‌സെതമന്‍ ദേവാലയം ഇന്ന് ഫ്രാന്‍സിസ്‌ക്കന്‍ വൈദികരുടെ കൈവശാവകാശത്തിലാണുള്ളത്. ഇസ്രായേല്‍ പുരാവസ്തു വകുപ്പിന്റെയും സ്റ്റേഡിയം ബിബ്ലികം ഫ്രാന്‍സിസ്‌ക്കാനിയവും സഹകരിച്ചാണ് ഗവേഷണം നടത്തിയത്.

നും 1924 നും ഇടയ്ക്കാണ് ഈ ദേവാലയം നിര്‍മ്മിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates