നൈജീരിയ: നൈജീരിയായിലെ കാനോയില്‍ ബോക്കോ ഹറാമിന്റെ ഭീകരാക്രമണത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടു. ബോണോ സ്റ്റേറ്റിലെ ക്രൈസ്തവഗ്രാമത്തിലാണ് ആക്രമണം നടന്നത്.
ട്രക്കിലെത്തിയ അക്രമികള്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും വീടുകള്‍ക്ക് തീ കൊളുത്തുകയുമായിരുന്നു. അനേകം വീടുകള്‍ അഗ്നിക്കിരയായി. വീടുകള്‍ കൊളളയടിക്കപ്പെട്ടു. ക്രിസ്തുമസ് ദിനത്തോട് അനുബന്ധിച്ച് ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു.