കൊച്ചി: സ്കൂളുകള്‍ തുറക്കുന്നതിനെക്കാള്‍ തിടുക്കം മദ്യശാലകള്‍ തുറക്കുന്നതിനോ എന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. ഇത്തരമൊരു തിടുക്കം സര്‍ക്കാര്‍ കാണിക്കുന്നതിന് പിന്നിലുളളത് ബാര്‍ മുതലാളിമാരുടെ സമ്മര്‍ദ്ദങ്ങളാണെന്നും മദ്യവിരുദ്ധസമിതി ആരോപിച്ചു.
അബ്കാരികള്‍ക്ക് കൊടുത്ത വാഗ്ദാനമാണ് ഇതുവഴി സര്‍ക്കാര്‍ നിറവേറ്റിയത്. ജനങ്ങള്‍ കുടിച്ചുതകര്ന്നാലും പണം മതി എന്ന നിലപാട് ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. മദ്യശാലകള്‍ തുറന്നതുവഴി കോവിഡ് വ്യാപനം രൂക്ഷമാകും.
കുടുംബാന്തരീക്ഷവും സാമൂഹികാന്തരീക്ഷവും കലുഷിതമാകും. അക്രമങ്ങളും കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കും.കെസിബിസി നേതൃയോഗം വിലയിരുത്തി.