വിശുദ്ധ കോള്‍ബെയുടെ തിരുശേഷിപ്പ് പോളീഷ് പാര്‍ലമെന്റ് ചാപ്പലില്‍ വണക്കത്തിന് പ്രതിഷ്ഠിച്ചു

വാഴ്‌സോ: വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബെയുടെ തിരുശേഷിപ്പ് പോളീഷ് പാര്‍ലമെന്റിലെ ചാപ്പലില്‍ ക്രിസ്തുമസ് ദിനത്തില്‍ വണക്കത്തിന് വച്ചു. ഡെപ്യൂട്ടികളുടെയും സെനറ്റര്‍മാരുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് ഫ്രാന്‍സിസ്‌ക്കന്‍ ആശ്രമത്തിലെ അധികാരികള്‍ തിരുശേഷിപ്പ് കൈമാറിയത്.

പാര്‍ലമെന്റിലെ വിവിധ സഭകളെ പ്രതിനിധീകരിച്ച് പ്രതിനിധികള്‍ പങ്കെടുത്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി തടങ്കല്‍പ്പാളയത്തില്‍ സഹതടവുകാരന് വേണ്ടി രക്തസാക്ഷിത്വം വഹിച്ച വ്യക്തിയാണ് മാക്‌സിമില്യന്‍ കോള്‍ബെ. പോളണ്ട് സ്വദേശിയാണ്. 1982 ഒക്ടോബര്‍ 10 ന് വിശുദ്ധനായി പ്രഖ്യാപിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates