ന്യൂഡൽഹി: വിവാഹത്തിന് വേണ്ടി മാത്രമായിട്ടുള്ള മതപരിവർത്തനത്തെ താൻ വ്യക്തിപരമായി അംഗീകരിക്കുന്നില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ്. കൂട്ട മതപരിവർത്തനം അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ട മന്ത്രി, എന്തുകൊണ്ടാണ് മതപരിവർത്തനം ഉണ്ടാകുന്നത് എന്നും ചോദിച്ചു.
സ്വഭാവിക മതപരിവർത്തനവും വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനവും തമ്മിൽ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന മതപരിവർത്തന വിരുദ്ധ നിയമത്തെക്കുറിച്ചുളള അഭിപ്രായം പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.