വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കടുത്ത നടുവേദന. തന്മൂലം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന വര്‍ഷാന്ത്യപ്രാര്‍ത്ഥനയിലോ പുതുവത്സര ദിവ്യബലിയിലോ പാപ്പാ പങ്കെടുത്തില്ല. പകരം കര്‍ദ്ദിനാള്‍ ജിയോവാന്നി ബാറ്റിസ്റ്റ പ്രാര്‍ത്ഥനയ്ക്കും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ദിവ്യബലിക്കും നേതൃത്വം നല്കി.
നടുവേദന ഉണ്ടെങ്കിലും ഇന്ന് ഉച്ചയ്ക്ക് അപ്പസ്‌തോലിക കൊട്ടാരത്തിലെ ലൈബ്രറിയില്‍ നിന്ന് പുതുവത്സര അനുഗ്രഹസന്ദേശം പാപ്പാ നല്കുമെന്നാണ് കരുതുന്നത്.