തിരുവനന്തപുരം: യാക്കോബായ സുറിയാനി സഭാംഗങ്ങളുടെ ആരാധനാസ്വാതന്ത്ര്യം പുന:സ്ഥാപിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണം എന്നാവശ്യപ്പെട്ട് സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും ഇന്നുമുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും.
രാവിലെ 11.30 ന് ശ്രേഷ്ഠ കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമന്‍ സമരം ഉദ്ഘാടനം ചെയ്യും. മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.