പള്ളുരുത്തി: സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രധാരണവുമായി ബന്ധപ്പെട്ടു ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി സ്‌കൂള്‍ അധികൃതര്‍. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട് വാസ്തവമല്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. യൂണിഫോം ചട്ടങ്ങള്‍ സ്‌കൂളിന്റെ അച്ചടക്കസംവിധാനത്തിന്റെ ഭാഗമാണെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും അവര്‍ വ്യക്തമാക്കി വിഷയത്തില്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ , ലീഗല്‍ അഡൈ്വസര്‍ എന്നിവരാണ് മാധ്യമങ്ങളോട് പ്രതികരണം രേഖപ്പെടുത്തിയത്. എല്ലാ വിദ്യാര്‍ത്ഥികളും ഒരേ നിയമം പാലിക്കണമെന്നതു നിര്‍ബന്ധമാണെന്നും സ്‌കൂളിന്റെ അനുഷ്ഠാനചട്ടങ്ങള്‍ പാലിക്കാതെ വിദ്യാര്‍ത്ഥികളെ വേര്‍തിരിക്കുന്നത് ശരിയല്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.