വത്തിക്കാന്‍ സിറ്റി: 2019 ഒക്ടോബറില്‍ കത്തോലിക്കാസഭയില്‍ അസാധാരണ മിഷന്‍ മാസമായി ആചരിക്കും. ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പയുടെ മാക്‌സിമിം ഇല്യൂഡ് എന്ന പ്രബോധന രേഖയുടെ നൂറാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലാണ് അസാധാരണ മിഷന്‍ മാസാചരണം.
മാമ്മോദീസായിലൂടെ അയ്ക്കപ്പെട്ടവര്‍ എന്നതാണ് മിഷന്‍ മാസാചരണത്തിന്റെ വിഷയം. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‌കേണ്ടതിനെക്കുറിച്ചുള്ള ചിന്തകളാണ് മാക്‌സിമം ഇല്യൂഡിന്റെ പ്രമേയം.
അനേകരെ വിശ്വാസത്തിലേക്ക് കൊണ്ടുവരിക എന്നതാണ് മിഷന്‍ മാസാചരണത്തിന്റെ സന്ദേശം.