ബെയ്ജിംങ്: ചൈനയിലെ ഹൗസ് ചര്‍ച്ച് അധികാരികള്‍ റെയ്ഡ് ചെയ്തു. സുവിശേഷപ്രവര്‍ത്തകനുള്‍പ്പടെ ആറുപേരെ അറസ്റ്റ് ചെയ്യുകയും ബൈബിളും നിരവധി ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരം ഷാന്‍ക്‌സി പ്രോവിന്‍സിലാണ് സംഭവം.
നാല്പത് പേരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്. പ്രസംഗകനായ ആന്‍ യാന്‍ക്കുയിയുടെ വീട്ടിലാണ് റെയ്ഡ് നടന്നത്.ആന്‍ ന്റെ ഭാര്യ ഉള്‍പ്പടെ അഞ്ചു സ്ത്രീകളെയാണ് അറസ്റ്റ് ചെയ്ത്. സ്ത്രീകളെ പിന്നീട് വിട്ടയച്ചുവെങ്കിലും ആന്‍ തടവില്‍ തന്നെയാണ് കഴിയുന്നത്.
യുഎസ് കേന്ദ്രമായുള്ള ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.