ജനപ്രതിനിധികള്‍ ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച് അവരുടെ വിശ്വാസം നേടിയെടുക്കണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: ജനപ്രതിനിധികള്‍ ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച് അവരുടെ വിശ്വാസം നേടിയെടുക്കുന്നവരാകണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

ജനപ്രതിനിധികളുടെ ഉത്തരവാദിത്തം ദൈവനിയോഗമാണ്. പാവങ്ങളുടെയും അവഗണിക്കപ്പെട്ടവരുടെയും ഒപ്പം പക്ഷപാതരഹിതമായി ജനപ്രതിനിധികള്‍ നിലകൊള്ളുകയും വേണം. മാര്‍ ആലഞ്ചേരി പറഞ്ഞു.

കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സംഘടിപ്പിച്ച തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കത്തോലിക്കോ കോണ്‍ഗ്രസ് ബിഷപ് ഡെലിഗേറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനായില്‍ മുഖ്യപ്രഭാഷണം നടത്തി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates