വത്തിക്കാന്‍സിറ്റി: വര്‍ഷം തോറും ഈശോയുടെ ജ്ഞാനസ്‌നാന തിരുനാള്‍ ദിവസം സിസ്‌റ്റൈന്‍ ചാപ്പലില്‍ മാര്‍പാപ്പ നടത്തിവരാറുള്ള മാമ്മോദീസാ ചടങ്ങ് ഇത്തവണയുണ്ടാകില്ല. കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ഇങ്ങനെയൊരു തീരുമാനം വത്തിക്കാന്‍ സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ 32 കുഞ്ഞുങ്ങളുടെ മാമ്മോദീസായാണ് നടത്തിയത്.വത്തിക്കാന്‍ ഉദ്യോഗസ്ഥരുടെ കുഞ്ഞുങ്ങളെയാണ് അന്നേ ദിവസം ജ്ഞാനസ്‌നാനം ചെയ്യുന്നത്. സിസ്‌റ്റൈന്‍ ചാപ്പലില്‍ വച്ച് മാമ്മോദീസാ നടത്തുന്ന പതിവിന് തുടക്കം കുറിച്ചത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. പേപ്പല്‍ കോണ്‍ക്ലേവ് നടക്കുന്ന സ്ഥലമാണ് സിസ്‌റ്റൈന്‍ ചാപ്പല്‍.
ഇറ്റലിയില്‍ കോവിഡ് ബാധിച്ച് 75,000 പേരാണ് ഇതിനകം മരണമടഞ്ഞിരിക്കുന്നത്.