പ്രഭാതത്തിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കണം: ഫാ. ഡൊമനിക് വാളമനാല്‍

പുതുവര്‍ഷ സന്ദേശമായി ഫാ. ഡൊമനിക് വാളമനാല്‍ പറഞ്ഞ കാര്യങ്ങള്‍ ഒരുപക്ഷേ അത്ര നല്ലതായി നമുക്ക് തോന്നണം എന്നില്ല. കാരണം അച്ചന്‍ പറഞ്ഞത് വരും വര്‍ഷങ്ങളില്‍ ലോകത്തില്‍ ഒരുപാടു ദുരിതങ്ങളും അപകടങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ്. അതായത് അടുത്ത രണ്ടുമൂന്നുവര്‍ഷക്കാലത്തേക്ക്.

ജീവിക്കണമോ മരിക്കണമോ എന്ന് മനുഷ്യന്‍ ചിന്തിച്ചുപോകുന്ന കഠിനമായകാലമായിരിക്കും അത്.പക്ഷേ അപ്പോഴും നിരാശപ്പെടരുതെന്ന് അച്ചന്‍ പറയുന്നു. ശക്തമായ പ്രാര്‍ത്ഥനയിലൂടെ ഇതിനെ നമുക്ക് നേരിടാന്‍ കഴിയും. പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍്ത്ഥിക്കുക. അതാണ് നമുക്കു മുന്നിലെ പോംവഴി.

രണ്ടാമതായി ശ്രദ്ധിക്കേണ്ട കാര്യം പ്രലോഭനങ്ങളില്‍ നിന്നും ഓടിമാറുക എന്നതാണ്. നിരീശ്വരവാദം പോലെയുള്ള ബോധ്യങ്ങളും പഠനങ്ങളും വ്യാപകമാകും വ്യാജപ്രവാചകന്മാരുടെ എണ്ണം നൂറുമടങ്ങ് വര്‍ദ്ധിക്കും. കരുതലോടെയിരിക്കണം. മൂന്നാമതായി അച്ചന്‍ പറഞ്ഞത് പരിശുദ്ധാത്മാഭിഷേകത്തിനായി ദാഹിച്ചുപ്രാര്‍ത്ഥിക്കണം എന്നാണ് പരിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യസ്ഥാനം കൊടുക്കണം. പ്രഭാതകുര്‍ബാനയ്ക്ക് മുടക്കംവരുത്തരുത്.

ജപമാല പ്രാര്‍ത്ഥനയ്ക്കും അതുപോലെ സ്ഥാനം കൊടുക്കണം. കൈകളില്‍ ജപമാല എടുത്തു വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക. അച്ചന്‍ ഓര്‍മ്മിപ്പിക്കുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates