വിജയവാഡ: ബിജെപി തെലങ്കാന സ്റ്റേറ്റ് പ്രസിഡന്റ് ബാന്‍ഡി സഞ്ജയ് കുമാര്‍ നിരുപാധികം മാപ്പ് പറയണമെന്ന് ഇന്ത്യന്‍ ദളിത് ക്രിസ്ത്യന്‍ റൈറ്റ്‌സ് ആവശ്യപ്പെട്ട. ക്രിസ്തീയതയെ രാഷ്ട്രീയവുമായി ബന്ധിപ്പിച്ചുള്ള സഞ്ജയ് കുമാറിന്റെ പരാമര്‍ശമാണ് വിവാദത്തിന് ഇടയാക്കിയത്.
ചീഫ് മിനിസ്റ്റര്‍ വൈ എസ് ജഗന്‍ മോഹന്‍ റെഡിയുടേത് ബൈബിള്‍ പാര്‍ട്ടിയാണെന്നായിരുന്നു ബിജെപി നേതാവിന്റെ വിശേഷണം. ഇത് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് സംഘടനയുടെ ആരോപണം. ക്രിസ്തീയതയെയും രാഷ്ട്രീയത്തെയും തമ്മില്‍ ബന്ധപ്പെടുത്തി അടിസ്ഥാനപരമായ ആരോപണങ്ങള്‍ ഉന്നയിക്കാനാണ് ബിജെ പി ശ്രമിക്കുന്നതെന്ന് വൈഎസ് ആര്‍സി സീനിയര്‍ ലീഡര്‍ പെരിക്കെ വാരാ പ്രസാദ് റാവു പറഞ്ഞു. ബൈബിള്‍ എന്നത് തിരുവചനമാണ്.
രാഷ്ട്രീയത്തെ തിരുവചനവുമായി ബന്ധിച്ച് അപമാനിച്ചിരിക്കുകയാണ്. അതുകൊണ്ട് സഞ്ജയ് കുമാര്‍ നിരുപാധികം മാപ്പ് പറയണം. അവര്‍ ആവശ്യപ്പെടുന്നു.