വത്തിക്കാന്‍ സിറ്റി: റോമന്‍ കൂരിയായിലെ ഡിസിപ്ലിനറി കമ്മീഷന് ആദ്യമായി അല്മായന് പ്രസിഡന്റ്. പ്രഫ. വിന്‍സെന്‍ഷ്യോ ബുനോമോ ആണ് ഈ പദവിക്ക് അര്‍ഹനായിരിക്കുന്നത്. പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റി റെക്ടറാണ്.
1981 ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയാണ് ഡിസിപ്ലിനറി കമ്മീഷന് സ്ഥാപിച്ചത്. പ്രസിഡന്റ് ഉള്‍പ്പടെ ആറ് അംഗങ്ങളാണ് കമ്മീഷനിലുള്ളത്. പ്രഫ. വിന്സെന്ഷ്യോയുടെ നിയമനം അപ്രതീക്ഷിതമായിട്ടുള്ളതായിരുന്നു. സാധാരണയായി കമ്മീഷന് പ്രസിഡന്റായി നിയമിതനാവുക കര്ദിനാള്മാരോ അല്ലെങ്കില്‍ ബിഷപ്പെങ്കിലും ആയിരിക്കും. നിലവിലുള്ള ആ പതിവാണ് ഇപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാറ്റിയിരിക്കുന്നത്. അഞ്ചുവര്‍ഷത്തേക്കാണ് നിയമനം.
വത്തിക്കാനിലെ മറ്റ് ഉന്നതപദവികളിലേക്കും അല്മായരെ നിയമിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.