Sunday, December 22, 2024
spot_img
More

    ‘അവള്‍ വരും’ ഭൂതോച്ചാടന വേളയില്‍ സാത്താന്‍ പറഞ്ഞതുകേട്ട് എല്ലാവരും നടുങ്ങി. ആരാണ് ഈ അവള്‍?

    സാത്താന്‍ ബാധിതയായ ഒരു യുവതിയില്‍ നിന്ന് സാത്താനെ പുറത്താക്കാനുള്ള ശ്രമത്തിലായിരുന്നു ആ വൈദികനും സംഘവും. സാത്താന്‍ ബാധ ഏറ്റവും രൂക്ഷമായ രീതിയിലാണ് ആ യുവതിയില്‍ പ്രകടമായിരുന്നത്.

    നിരവധി ശ്രമങ്ങള്‍ക്ക് ശേഷമാണ് ഭൂതോച്ചാടനത്തിന്റെ അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചത്. ഈശോയുടെ നാമത്തില്‍ സാത്താനേ നീ പുറത്തുപോകുക എന്ന് വൈദികന്‍ യുവതിയോട് ആജ്ഞാപിച്ചു. ഇല്ല ഞാന്‍ പോകില്ല. യുവതി അലറി പറഞ്ഞു. രണ്ടാഴ്ചകൂടി എനിക്ക് സമയം വേണം. അവള്‍ വരും. എങ്കിലേ ഞാന്‍ പോകൂ. ഭൂതാവേശിതയായ യുവതി പറഞ്ഞു. മുറിയിലുണ്ടായിരുന്ന എല്ലാവരും അത്ഭുതപ്പെട്ടു.

    ആരാണ് ഈ അവള്‍. സാത്താന്‍ ആ പേരു പറഞ്ഞില്ല. എങ്കിലും എല്ലാവര്‍ക്കും പെട്ടെന്ന് തന്നെ മനസ്സിലായി സാത്താന്‍ ഉദ്ദേശിച്ചത് ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തെയാണെന്ന്. പക്ഷേ സാത്താന്‍ ഒരിക്കലും മാതാവിന്റെ പേര് പോലും ഉച്ചരിക്കാന്‍ ധൈര്യമില്ല.

    കാരണം പുത്രനായ ഈശോയുടെ ഒപ്പം തന്നെ പരിശുദ്ധമാണ് മാതാവിന്റെ നാമവും. സാത്താന്‍ ഒരിക്കലും മറിയത്തിന്റെ പേര് ഉച്ചരിക്കാന്‍ തയ്യാറല്ല. ഒടുവില്‍ ആ നിമിഷം എത്തി.മുറി മുഴുവന്‍ നിശ്ശബ്ദമായി. യുവതി പറഞ്ഞു. അവള്‍ വന്നു. ഭയചകിതമായ സ്വരമായിരുന്നു അവളുടേത്. ആ സ്ത്രീ ഉടനെ അലറിക്കരയാന്‍ തുടങ്ങി. ഒന്നിലധികം സാത്താന്മാരുണ്ടായിരുന്നു അവളില്‍. മാതാവ് മുറിയിലെത്തിയതായി വൈദികനും സംഘവും മനസ്സിലാക്കി.

    അധികം കഴിയാതെ യുവതി അലറിക്കരഞ്ഞുകൊണ്ട് നിലത്തേക്ക് വീണു. ക്രമേണ അവള്‍ ശാന്തയായി. സാത്താന്‍ അവളെ വിട്ടുപോയതായി വൈദികന്‍ മനസ്സിലാക്കി. പരിശുദ്ധഅമ്മയുടെ സാന്നിധ്യത്തില്‍ പിശാചിന് പിടിച്ചുനില്ക്കാന്‍ കഴിയില്ലെന്നും.

    സര്‍വശക്തയായ അമ്മയുടെ നാമം വിളിച്ചപേക്ഷിക്കുക. സാത്താന്‍ നമ്മെ വി്ട്ടുപോകും. മോണ്‍.സ്റ്റീഫന്‍ റോസെറ്റിയുടെ കുറിപ്പില്‍ പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!