സന്തോഷം പലവിധത്തില്‍ തേടുന്നവരാണ് മനുഷ്യര്‍.എന്നാല്‍ മനുഷ്യര്‍ തേടുന്ന എല്ലാ സന്തോഷങ്ങളും ഉചിതമായിരിക്കണമെന്നോ അത് ദൈവേഷ്ടപ്രകാരമുള്ളതായിരിക്കണമെന്നോ ആയിരിക്കണമെന്നില്ല.
ദൈവേഷ്ടപ്രകാരം സന്തോഷിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മള്‍. അങ്ങനെയൊരു സന്തോഷത്തിലേക്ക് നാം പ്രവേശിക്കണമെങ്കില്‍ ആദ്യം നാം ദൈവത്തിന്റെ സ്‌നേഹത്തെക്കുറിച്ച് അറിയണം, അത് മനസ്സിലാക്കണം.
ദൈവത്തില്‍ വിശ്വാസമുളളവരായിരുന്നിട്ടും ചിലപ്പോഴെങ്കിലും നാം സന്തോഷിക്കാന്‍ മറന്നുപോകുന്നത്, സന്തോഷിക്കാന്‍ കഴിയാതെ പോകുന്നത് നമ്മുടെ ഉള്ളിലെ പാപചിന്തയും ദൈവം നമ്മോട് ക്ഷമിക്കില്ല എന്ന തെറ്റിദ്ധാരണയുമാണ്.
അത്തരം ഒരു ചിന്ത അകറ്റാന്‍ ഈ ദൈവവചനം നമുക്കേറെ സഹായകരമാണ്.
യേശുക്രിസ്തു ലോകത്തിലേക്ക് വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്. പാപികളില്‍ ഒന്നാമനാണ് ഞാന്‍. എങ്കിലും എനിക്ക് കാരുണ്യം ലഭിച്ചു. അത് നിത്യജീവന്‍ ലഭിക്കാന്‍, യേശുക്രിസ്തുവില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ക്ക് ഒരു മാതൃകയാകത്തക്കവിധം പാപികളില്‍ ഒന്നാമനായ എന്നില്‍ അവന്റെ പൂര്‍ണ്ണമായ ക്ഷമ പ്രകടമാക്കുന്നതിന് വേണ്ടിയാണ്.( 1 തീമോത്തി 1: 15-16)