മെയ് 22- ഔര്‍ ലേഡി ഓഫ് മോണ്ടെ വെര്‍ജിന്‍.

മോണ്ടെവെര്‍ജിന്‍ മാതാവ് അല്ലെങ്കില്‍ ‘മദര്‍ ഷിയവോണ’ എന്നും അറിയപ്പെടുന്ന ഈ ചിത്രം, ആശ്രമത്തിലും പള്ളിയിലും തീജ്വാലകളില്‍ നിന്ന് സംരക്ഷിക്കപ്പെട്ട മാതാവിന്റെ അത്ഭുതചിത്രമാണ്. മാതാവിന്റെയും ഉ്ണ്ണീശോയുടെയും കൂടിയ ചിത്രമാണ്. 1310 ലാണ്ചിത്രം ആശ്രമത്തിന്റെ അധീനതയിലായത്. സ്വര്‍ണ്ണപശ്ചാത്തലത്തില്‍ ഇരുണ്ട നിറത്തോടുകൂടിയ ചിത്രമാണ് ഇത്. അതുകൊണ്ട് കറുത്ത മഡോണ എന്നും ഈ മാതാവിനെ വിളിക്കാറുണ്ട്.
12 അടിയില്‍ കൂടുതല്‍ ഉയരവും 6 അടിയില്‍ കൂടുതല്‍ വീതിയും ഉണ്ട് ഈ ചിത്രത്തിന്. ഇറ്റലിയിലെ കാമ്പാനിയന്‍ മേഖലയിലെ മോണ്ടെവെര്‍ജിന്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രശസ്തമായ ഒരു ബെനഡിക്‌റ്റൈന്‍ ആശ്രമമാണ്’മോണ്ടെ വെര്‍ജിന്‍. അതിന്റെ മതപരമായ ചരിത്രം ക്രിസ്തീയ കാലത്തിനു മുമ്പുള്ള കാലഘട്ടത്തിലേക്ക് പോകുന്നു, അന്ന് അവിടെ സൈബെലിന്റെ ഒരു ക്ഷേത്രം ഉണ്ടായിരുന്നു. ഏഴാം നൂറ്റാണ്ടില്‍ പരിശുദ്ധ അമ്മയുടെ നാമത്തില്‍ ഒരു ചാപ്പല്‍ നിര്‍മ്മിക്കപ്പെട്ടു. 1119ല്‍ വെര്‍സെല്ലിയിലെ വിശുദ്ധ വില്യം പര്‍വതങ്ങളില്‍ ഇപ്പോഴുള്ള ആശ്രമം സ്ഥാപിച്ചു. സ്‌പെയിനിലെ സാന്റിയാഗോ ഡി കമ്പോസ്റ്റെലയുടെ ദേവാലയത്തിലേക്ക് തീര്‍ത്ഥാടനം നടത്തിയ ശേഷം തന്റെ ജന്മനാടായ ഇറ്റലിയിലേക്ക് മടങ്ങിയ ഒരു സന്യാസിയായിരുന്നു വിശുദ്ധ വില്യം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates