വത്തിക്കാന്‍ സിറ്റി: കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ക്ക് വിഭൂതി ദിനത്തില്‍ ചാരം പൂശേണ്ടത് എങ്ങനെയായിരിക്കണം വൈദികര്‍ നടത്തേണ്ടത് എന്നതിനെക്കുറിച്ച് വത്തിക്കാന്‍ ഇന്നലെ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.
റോമന്‍ മിസാല്‍ അനുസരിച്ച് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വരുന്ന എല്ലാവരോടുമായി ഒരു തവണ മാത്രം ഇങ്ങനെ പറഞ്ഞാല്‍ മതിയാവും. പശ്ചാത്തപിക്കുക, സുവിശേഷത്തില്‍ വിശ്വസിക്കുക. നീ പൊടിയാണെന്നും പൊടിയിലേക്ക് തന്നെ മടങ്ങും എന്നും അറിഞ്ഞുകൊള്ളുക. കൈകള്‍ വൃത്തിയായി കഴുകി മുഖാവരണം അണിഞ്ഞായിരിക്കണം ചാരം പൂശേണ്ടത്.ഒന്നുകില്‍ വൈദികന്റെ അടുക്കലേക്ക് ആളുകള്‍ എത്തുകയോ അല്ലെങ്കില്‍ അവരുടെ അടുക്കലേക്ക് ചെല്ലുകയോ വേണം.കുരിശു വരയ്‌ക്കേണ്ടതില്ല. ശിരസില്‍ ചാരം വിതറിയാല്‍ മതിയാകും.
കര്‍ദിനാള്‍ റോബര്‍ട്ട് സാറയാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഒപ്പുവച്ചിരിക്കുന്നത്. ഫെബ്രുവരി 17 നാണ് വിഭൂതി ബുധന്‍.