വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയും പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമനും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഇന്നലെയാണ് ഇത് സംബന്ധിച്ച് വത്തിക്കാന്റെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നത്.
രണ്ടാം ഡോസ് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ സ്വീകരിക്കും. ബെനഡിക്ട് പതിനാറാമന്‍ പാപ്പ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന കാര്യം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആര്‍ച്ച് ബിഷപ് ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു. ജനുവരി 13 മുതലാണ് വത്തിക്കാനില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്.
കോവിഡ് പകര്‍ച്ചവ്യാധിയില്‍ വത്തിക്കാന്‍ സിറ്റി സ്റ്റേറ്റില്‍ ഇതിനകം 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 11 പേരും സ്വിസ് ഗാര്‍ഡ് അംഗങ്ങളായിരുന്നു