Saturday, December 7, 2024
spot_img
More

    ജോസഫിനെ കൂടാതെ ഈശോയില്ല, എന്താണ് ഇതിന്റെ കാരണം എന്നറിയാമോ?

    രക്ഷാകര കര്‍മ്മത്തില്‍ പരിശുദ്ധ കന്യാമറിയത്തിനുള്ള സ്ഥാനം ആരും ചോദ്യം ചെയ്തിട്ടില്ല. രക്ഷകനെ ലോകത്തിലേക്ക് കൊണ്ടുവരാന്‍ മറിയം ഒരു ആവശ്യമായിരുന്നു. സഹരക്ഷകയായിട്ടാണ് മറിയത്തെ ലോകം വാഴ്ത്തുന്നത്. അത് അങ്ങനെ തന്നെയാണ് താനും. എന്നാല്‍ മറിയത്തിനു തുല്യമായ സ്ഥാനം പലപ്പോഴും ജോസഫിന് ലഭിക്കുന്നില്ല. ഇതൊരു യാഥാര്‍ത്ഥ്യമാണ്.

    എന്നാല്‍ രക്ഷാകര്‍മ്മത്തില്‍ പരിശുദ്ധ അമ്മയ്‌ക്കൊപ്പം തന്നെ വിശുദ്ധ ജോസഫിനും സ്ഥാനമുണ്ട്. ഈശോയുടെയും മാതാവിന്റെയും വെറും സംരക്ഷകന്‍ മാത്രമായിരുന്നില്ല ജോസഫ് മറിച്ച് രക്ഷാകര്‍മ്മത്തില്‍ ജോസഫും അതുല്യനായിരുന്നു. പരിശുദ്ധ അമ്മയുടെ ഭര്‍ത്താവും ഈശോയുടെ അപ്പയും എന്നനിലയില്‍ ജോസഫ് മഹാനായിരുന്നുവെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിരീക്ഷണം. രക്ഷണീയകൃത്യത്തെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞവനായിരുന്നു ജോസഫും. മനുഷ്യവംശത്തെ തങ്ങളുടെ പാപങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ഒരു ദൈവപുത്രന്‍ മണ്ണില്‍ ജനിക്കുമെന്ന കാര്യം ജോസഫ് മനസ്സിലാക്കിയിരുന്നു. തന്റെ ദൈവികത്വം ബാലനായിരുന്നപ്പോള്‍ തന്നെ ഈശോ യൗസേപ്പിനും മാതാവിനും വെളിപെടുത്തിയിരുന്നു.

    നിങ്ങളെന്തിനാണ് എന്നെ അന്വേഷിക്കുന്നത് ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതല്ലേ എന്ന ചോദ്യം അതിനുളള മറുപടിയാണ്. ഈശോ വിധേയത്വം പഠിച്ചത് വളര്‍ത്തുപിതാവായ യൗസേപ്പില്‍ നിന്നാണ്. ദൈവപുത്രന്‍ മനുഷ്യനായ ഒരു വ്യക്തിയില്‍ നിന്ന് വിധേയത്വം പഠിച്ചു. ഇതാണ് യൗസേപ്പും ഈശോയും തമ്മിലുളള അഭേദ്യമായ ബന്ധത്തിന്റെ മറ്റൊരുതലം.

    ചുരുക്കത്തില്‍ പരിശുദ്ധ അമ്മയ്‌ക്കൊപ്പം വിശുദ്ധ യൗസേപ്പിനും നാം നന്ദി പറയണം രക്ഷാകര്‍മ്മത്തില്‍ അതുല്യമായ സംഭാവനകള്‍ നല്കിയതിന്..

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!