Friday, January 2, 2026
spot_img
More

    ഹെലികോപ്റ്റര്‍ ദുരന്തം കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെ നടക്കാന്‍ പ്രേരണയായി: അത്ഭുതകരമായ ഒരു ജീവിതസാക്ഷ്യം ഇതാ

    ജീവിതത്തിലെ ഇരുപതുകളില്‍ സ്വയം പ്രഖ്യാപിത നിരീശ്വരവാദിയായി കഴിഞ്ഞ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് കടന്നുവന്ന അപ്രതീക്ഷിത ദുരന്തം അദ്ദേഹത്തെ ദൈവവിശ്വാസിയാക്കിമാറ്റിയ കഥയാണ് ഇത്.

    ഡില്ലോന്‍ ബീറ്റ്‌സണ്‍ അക്കാലക്ക് ഓസ്‌ട്രേലിയന്‍ ആര്‍മിയില്‍ റേഡിയോ ഓപ്പറേറ്ററായി സേവനം ചെയ്തുവരികയായിരുന്നു. മാമ്മോദീസാ സ്വീകരിച്ച് ജീവിതത്തിലെ ആദ്യ രണ്ടുവര്‍ഷം കത്തോലിക്കാ സ്‌കൂളില്‍ പരിശീലനം നടത്തിയെങ്കിലും ഒരിക്കലും വിശ്വാസിയായിരുന്നില്ല ബീറ്റ്‌സണ്‍.

    ദൈവം ഒരു കല്പിതകഥയിലെ കഥാപാത്രം മാത്രമാണന്നായിരുന്നു ധാരണ. ദൈവത്തെക്കുറിച്ച് ഒന്നുമിയില്ല. ക്രിസ്തു ആരാണെന്നും അറിയില്ല. അങ്ങനെയൊരു കാലം. അപ്പോഴാണ് മിഡില്‍ ഈസ്റ്റില്‍ വച്ച് പരിശീലനകാലത്ത് നടന്ന ഒരു ഹെലികോപ്റ്റര്‍ അപകടം അദ്ദേഹത്തിന്റെ വിശ്വാസങ്ങളെയെല്ലാം തലകീഴായി മറിച്ചത്. ഹെലികോപ്റ്റര്‍ തല കുത്തി വീണു. ഇതാണ് അവസാനമെന്ന് എനിക്ക് തോന്നി. അപ്പോള്‍ ഞാന്‍ ഉറക്കെ വിളിച്ചു, ദൈവമേ എന്നെരക്ഷിക്കണേ.. എനിക്ക് മരിക്കണ്ട..

    എന്താണ് സംഭവിച്ചതെന്ന് ഇന്നും അദ്ദേഹത്തിന് അറിയില്ല. അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.കൂടെയുണ്ടായിരുന്ന ആള്‍ മരിക്കുകയും ചെയ്തു.

    എന്തുകൊണ്ടാണ് താന്‍ അങ്ങനെ നിലവിളിച്ച് പ്രാര്‍ത്ഥിച്ചതെന്നു അറിയില്ല. ഇന്ന് വിശ്വാസാധിഷ്ഠിതമായ ജീവിതമാണ് ഇദ്ദേഹം നയിക്കുന്നത്. കുട്ടിക്കാലം എന്നില്‍ നിന്ന് അപഹരിക്കപ്പെട്ടു പോയി. പക്ഷേ ഇന്ന് ഞാനെന്റെ വിശ്വാസം മറ്റുളളവരുമായി പങ്കുവയ്ക്കുന്നു. ദൈവസ്‌നേഹം പറയുന്നു. ഒരുകാലത്ത് മദ്യത്തില്‍ ആനന്ദം കണ്ടെത്തിയിരുന്ന ഞാന്‍ ഇന്ന് ആദ്യമായി സമാധാനം അനുഭവിക്കുന്നു. ക്രിസ്തുവിന്റെ സ്‌നേഹവും ജീവിതവുമാണ് എന്റെ ജീവിതത്തെ മാറ്റിയെടുത്തത്. ഇന്ന് അനേകം ചെറുപ്പക്കാര്‍ ദൈവസ്‌നേഹത്തില്‍ നിന്ന് അകന്നാണ് ജീവിക്കുന്നത്. അത്തരം ഒരു സംസ്‌കാരത്തില്‍ ദൈവസ്‌നേഹം പറഞ്ഞുകൊടുക്കേണ്ടത് എന്റെ കടമയാണ്. അദ്ദേഹം പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!