കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന മാനസികമായ സമ്മർദ്ദങ്ങളും പിരിമുറുക്കങ്ങളും മറ്റു ജനവിഭാഗങ്ങളെക്കാൾ കൂടുതലായി ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ ബാധിക്കുന്നു എന്നതിൽ യാതൊരു സംശയവുമില്ല. ഈ വിപത്ത് ഉളവാക്കുന്ന വിവിധ സാമൂഹിക പ്രശ്നങ്ങൾക്ക് പുറമെ, ദിനംപ്രതി മുൻനിരപോരാളികളായി ഈ വിപത്തിനെ നേരിടുക എന്നത് ആരോഗ്യപ്രവർത്തകരിൽ ഉളവാക്കുന്ന മാനസിക വിഷമങ്ങൾ സമാനതകളില്ലാത്തതാണ്. കോവിഡിനെ നേരിടാനും അതിനെതിരെയുള്ള വാക്‌സിനേഷൻ ഫലപ്രദമായി നടപ്പിലാക്കാനും അക്ഷീണ പരിശ്രമം ചെയ്യുന്ന സർക്കാർ സംവിധാനങ്ങൾക്ക് അതിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരുടെ മാനസികവും ആത്മീയവുമായ സുരക്ഷ ശ്രദ്ധിക്കാൻ ആവശ്യത്തിന് സമയം ലഭിക്കുന്നില്ല എന്നത് യാഥാർഥ്യമാണ്.
ഈ സാഹചര്യത്തിലാണ് ആരോഗ്യപ്രവർത്തകരുടെ മാനസികവും ആത്മീയവുമായ സുരക്ഷയെ മുൻനിർത്തി ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ സഭ രംഗത്ത് വന്നിരിക്കുന്നത്. ഈ ശ്രമങ്ങളുടെ ഭാഗമായി രൂപതയുടെ ഡോക്ടർസ് ഫോറത്തിൻറെ ആഭിമുഖ്യത്തിൽ ആരോഗ്യപ്രവർത്തകർക്കായി പ്രമുഖ സൈക്യാട്രിസ്റ് ഡോ മാത്യു ജോസഫ് കോവിഡ് മഹാമാരി ഉളവാക്കുന്ന മാനസിക പ്രശ്നങ്ങളെ എങ്ങിനെ നേരിടാം എന്നതിനെപ്പറ്റി ജനുവരി 29 വെള്ളിയാഴ്ച രാത്രി 8.30 ന് ഒരു സെമിനാർ നടത്തുന്നു. ഡെർബി സിറ്റിയുടെ ക്രൈസിസ് ടീമിൻറെ ഭാഗമായി പ്രവർത്തിക്കുന്ന ഡോ മാത്യുവിന് വളരെ സങ്കീർണ്ണമായ മാനസിക പ്രശ്നങ്ങളെ വിദഗ്ദ്ധമായി ചികിത്സിച് അനേക വർഷങ്ങളുടെ പരിചയമുണ്ട്. സീറോമലബാർ രൂപതയുടെ വിവാഹ ഒരുക്ക ധ്യാനങ്ങൾ,സ്പിരിച്യുൽ കമ്മീഷനു വേണ്ടി കൗൺസിലിംഗ് ശുശ്രൂഷകൾ, സേഫ് ഗാർഡിങ് പ്രവർത്തനങ്ങൾ തുടങ്ങി രൂപതയുടെ വിവിധ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്ന അദ്ദേഹം സുപരിചിതനാണ്. അദ്ദേഹത്തിൻറെ സെമിനാർ മാനസിക സമ്മർദ്ദങ്ങളാൽ വലയുന്ന നമ്മുടെ ആരോഗ്യപ്രവർത്തകർക്കു വലിയൊരു ആശ്വാസമായിരിക്കുമെന്നതിനു സംശയമില്ല. സെമിനാറിൻറെ Zoom Link താഴെ കൊടുത്തിരിക്കുന്നു.
Time: Jan 29, 2021, 8:30 PM London (8.30-9.30 pm) Join Zoom Meeting
https://zoom.us/j/91802046880?pwd=NVptZHo3NUdmdFVxejIzUW1FU29UQT09
Meeting ID: 918 0204 6880
Passcode: Doctors